കുമ്പളം: കേന്ദ്ര സർക്കാർ പാസാക്കിയ പൗരത്വഭേദഗതി ബില്ലിനെതിരെ കുമ്പളം മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ മാർച്ച് 1ന് ഭരണഘടനാസംരക്ഷണമാർച്ച് നടത്തും.വൈകീട്ട് 4ന്കുമ്പളം നോർത്തിൽ നിന്നും പനങ്ങാടേക്ക് നടക്കുന്ന റാലി കെ.ബാബു ഉദ്ഘാടനം ചെയ്യും.വൈകീട്ട് 6.30ന്പനങ്ങാട് എൻ.എം.സ്റ്റോഴ്സ്ജംഗ്ഷനിൽ ചേരുന്ന സമാപന സമ്മേളനം ടി.ജെ.വിനോദ് എം.എൽ.എ.ഉദ്ഘാടനം ചെയ്യും.മണ്‌ഡലം പ്രസിഡന്റ് കെ.എം.ദേവദാസ്,പി.ടി.തോമസ് എം.എൽ.എ. തുടങ്ങിയവർപ്രസംഗിക്കും..