കൊച്ചി: കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ മുളന്തുരുത്തി ബ്ലോക്ക് 28-ാമത് വാർഷിക സമ്മേളനവും ഭരണസമിതി തിരഞ്ഞെടുപ്പും ആമ്പല്ലൂർ ക്ഷീരോല്പാദക സംഘം ഹാളിൽ നടന്നു. അനൂപ് ജേക്കബ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ടി.പി. വർഗീസ് അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ ജില്ലാ പ്രസിഡന്റ് വി. മുരളീധരൻ മുഖ്യ പ്രഭാഷണം നടത്തി. നേതാക്കളായ ടി.കെ. മനോഹരൻ , പി.കെ. ഇട്ടി, ടി.ആർ. മണി , വി.കെ. ഗോപിനാഥൻ, കെ. ബാലകൃഷ്ണൻ, എം.പി. ജയപ്രകാശ്, ഓമന വർഗീസ്, കെ.എസ്. സോമൻ, എൻ.കെ. സുബ്രഹ്മണ്യൻ, സി.കെ. സുരേന്ദ്രൻ, കെ.ആർ. ദാമോദരൻ, എ.പി. മോഹനൻ, പി.എസ്. ജാനകി, പ്രൊഫ. എൻ.പി. രവീന്ദ്രൻ, എം.എം. പൗലോസ്, എൻ.കെ. ഗിരിജാവല്ലഭൻ, എ. മാത്യു ജേക്കബ്, എൻ.പി. ശാന്തകുമാരി, പി.വി. ഭാസ്കരൻ എന്നിവർ സംസാരിച്ചു. കെ.പി. റോയ് വരണാധികാരിയായിരുന്നു.
ഭാരവാഹികളായി മാത്യു ചെറിയാൻ (പ്രസിഡന്റ്), ജെ.പി. ഇടംപാടം, പി.ജി. ശശി, ജയിംസ് ചൂരക്കുഴി (വൈസ് പ്രസിഡന്റുമാർ), പി.സി. കാർത്തികേയൻ (സെക്രട്ടറി), ജോർജ് ജേക്കബ്, എ.പി. മോഹനൻ, ടി.സി. ലക്ഷ്മി (ജോയിന്റ് സെക്രട്ടറിമാർ), കെ.വി. ബാലകൃഷ്ണൻ (ഖജാൻജി) എന്നിവരുടെ നേതൃത്വത്തിലുള്ള 25 അംഗ ഭരണസമിതിയെ തിരഞ്ഞെടുത്തു.