പനങ്ങാട്: കേരള ഫിഷറീസ് സർവകലാശാലയുടെ (കുഫോസ്) മത്സ്യസംസ്‌കരണവിഭാഗം ഉയർന്ന ഗുണനിലവാരത്തിൽ മത്സ്യം സംസ്‌കരിക്കുന്നതിൽ വെള്ളിയാഴ്ച രാവിലെ 9.30 മുതൽ വൈകിട്ട് 4 വരെ ഏകദിന പരിശീലനം നടത്തുന്നു. വീട്ടമ്മമാർക്കും സ്വയംതൊഴിൽ സംരംഭങ്ങൾ തുടങ്ങാൻ താത്പര്യമുള്ളവർക്കും പങ്കെടുക്കാം. ഫീസ് 500രൂപ. മുൻകൂട്ടി രജിസ്റ്റർചെയ്യാം. ഫോൺ: 9746589993.