വൈറ്റില: വൈറ്റില ശിവ-സുബ്രഹ്മണ്യ ക്ഷേത്രത്തിലെ ഉത്സവം 27 മുതൽ മാർച്ച് അഞ്ച് വരെ നടക്കും. 27 ന് വൈകീട്ട് 7.30 ന് പുലിയന്നൂർ മന അനുജൻ നാരായണൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിൽ കൊടിയേറ്റ്.നിത്യവും രാവിലെയും, രാത്രിയും ഒൻപതിന്എഴുന്നള്ളിപ്പും, ഉച്ചയ്ക്ക്12ന് അന്നദാനവും ഉണ്ടായിരിക്കും.28 ന് വൈകീട്ട് ഏഴിന് സോപാനസംഗീതം.29ന് വൈകീട്ട്ഏഴിന് വയലിൻ ലയതരംഗം.ഒന്നിന് വൈകീട്ട്ഏഴിന്ഭക്തിഗാനസുധ.രണ്ടിന് വൈകീട്ട് ഏഴിന് ഭക്തിഗാനാമൃതം.മൂന്നിന് ചെറിയവിളക്ക്.രാവിലെ11ന് ഉത്സവബലിദർശനം,വൈകീട്ട്ഏഴിന് ഭജൻസ്.നാലിന് വലിയ വിളക്കുത്സവം,രാവിലെ11.30ന് ഉത്സവബലിദർശനം,വൈകീട്ട്ഏഴിന് വീണഫ്യൂഷൻ.അഞ്ചിന് വൈകീട്ട് ഏഴിന്ആറാട്ട് എഴുന്നള്ളിപ്പ്.