കൊച്ചി: ഹൈബി ഈഡൻ എം.പി നടപ്പാക്കുന്ന തണൽ ഭവന പദ്ധതിയിലെ 29,30 വീടുകളുടെ താക്കോൽദാനം നിർവഹിച്ചു. ആസ്റ്റർ മെഡിസിറ്റിയാണ് രണ്ട് വീടുകളുടെയും സ്‌പോൺസർ.ചേരാനല്ലൂർ ഗ്രാമപഞ്ചായത്തിലെ 10,15 വാർഡുകളിലെ രണ്ട് കുടുംബങ്ങൾക്കാണ് വീട് നിർമ്മിച്ച് നൽകിയത്. ഒരു കുടുംബത്തിൽ രണ്ട് പെൺകുട്ടികൾ സോറിയാസിസ് രോഗബാധിതരാണ്. ആസ്റ്റർ മെഡിസിറ്റിയും തണൽ
ഭവനപദ്ധതിയും സഹകരിച്ച് ചേരാനല്ലൂർ പഞ്ചായത്തിൽ ഇനിയും വീടുകൾ നിർമ്മിക്കുമെന്ന് ഹൈബി ഈഡൻ എം.പി പറഞ്ഞൂ.
ചടങ്ങിൽ ടി.ജെ വിനോദ് എം.എൽ.എ, ആസ്റ്റർ ഡി.എം.ഫൗണ്ടേഷൻ മാനേജർ ലത്തീഫ് കാസിം, ഇടപ്പള്ളി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആർ ആന്റണി, ചേരാനല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് സോണി ചീക്കു, വാർഡ് മെമ്പർമാരായ കെ.ജി രാജേഷ്, സംഗീത കെ.ടി, ബ്ളോക്ക് പഞ്ചായത്ത് മെമ്പർ വിൻസി ഡേറിസ് തുടങ്ങിയവർ പങ്കെടുത്തു.