തൃക്കാക്കര : പ്രളയദുരിതാശ്വാസവുമായി ബന്ധപ്പെട്ട മുഴുവൻ ഫയലുകളും അനേഷണവിധേയമാക്കണമെന്ന് എൻ.ജി.ഒ. അസോസിയേഷൻ നേതാക്കൾ അഡിഷണൽ ജില്ലാമജിസ്ട്രേട്ടിനെ നേരിൽ കണ്ട് ആവശ്യപ്പെട്ടു.ദുരിതാശ്വാസഫണ്ട് അനർഹർ തട്ടിയെടുത്തതിൽ വൻഗൂഢാലോചന ഉണ്ടെന്ന് നേതാക്കൾ പറഞ്ഞു .ജില്ലാസെക്രട്ടറി ടി.വി. ജോമോൻ, സംസ്‌ഥാനകമ്മിറ്റി അംഗങ്ങൾ ആയ കെ.എം.ബാബു, എം.ഡി സേവ്യർ, ബ്രാഞ്ച് സെക്രട്ടറി ജോഷി മാലിപ്പുറം എന്നിവർ ആണ് എ.ഡി.എം.നെ കണ്ടത്.