കൊച്ചി: എംപ്ലോയബിലിറ്റി സെന്റർ മുഖേന കാക്കനാട് ഇൻഫോപാർക്കിലെ സ്വകാര്യ സ്ഥാപനത്തിലേയ്ക്ക് പത്താം ക്ലാസ് യോഗ്യതയുള്ളവരെ ഡ്രൈവർ തസ്തികയിലേയ്ക്ക് തിരഞ്ഞെടുക്കുന്നു. ശമ്പളത്തിന് പുറമെ സൗജന്യതാമസവും ഭക്ഷണവും നൽകം. താത്പര്യമുള്ളവർ ബയോഡേറ്റയും ലൈസൻസ്, തിരിച്ചറിയൽ കാർഡ് എന്നിവയുമായി 28ന് രാവിലെ 10 ന് കാക്കനാട് സിവിൽ സ്റ്റേഷനിൽ അഞ്ചാംനിലയിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിൽ നേരിട്ട് ഹാജരാകണം.