പള്ളുരുത്തി: അക്ഷയ റസിഡൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടന്ന കുടുംബസംഗമം ഡോ. ഷിബു വർഗീസ് ഉദ്ഘാടനം ചെയ്തു. വി.കെ. മനോഹരൻ അദ്ധ്യക്ഷത വഹിച്ചു. കെ.ആർ. മോഹനൻ, ഇ.കെ. മുരളീധരൻ, യശോധരൻ, അംബിക കാർത്തികേയൻ തുടങ്ങിയവർ സംബന്ധിച്ചു.ച ടങ്ങിൽ പാലിയേറ്റീവ്, ആശാ വർക്കർമാരെ ആദരിച്ചു.