വൈപ്പിൻ : ചെറായി 110 കെ.വി സബ് സ്റ്റേഷൻ യാഥാർത്ഥ്യമാക്കിയതിന് എസ്. ശർമ്മ എം.എൽ.എയെയും വൈദ്യുതി ജീവനക്കാരെയും കെ.എസ്.ഇ.ബി വർക്കേഴ്‌സ് അസോസിയേഷൻ ആദരിച്ചു. ചെറായി ഗൗരീശ്വര ക്ഷേത്ര മൈതാനിയിൽ നടന്ന സ്വീകരണ സമ്മേളനം സി.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എം.പി ഉദ്ഘാടനം ചെയ്തു. മേഖലാ സെക്രട്ടറി പി.വി. ലൂയിസ് അദ്ധ്യക്ഷത വഹിച്ചു.
വൈദ്യുതി ബോർഡ് വൈപ്പിനിൽ നടപ്പാക്കുന്ന പദ്ധതികൾ എം.എൽ.എ വിശദീകരിച്ചു. ശർമ്മയ്ക്കും 32 വൈദ്യുതിബോർഡ് ജീവനക്കാർക്കും എളമരം കരീം ഉപഹാരം നൽകി. സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി ദീപ കെ രാജൻ, ജില്ലാ പഞ്ചായത്ത് അംഗം അയ്യമ്പിള്ളി ഭാസ്‌കരൻ, പഞ്ചായത്ത് പ്രസിഡന്റ് പി.കെ. രാധാകൃഷ്ണൻ, ജോർജ് വി ജെയിംസ്, കെ.ആർ. ഗോപി, എൻ.സി. കാർത്തികേയൻ, എ.എസ്. അരുണ, കെ.എൻ. ഷിബു, അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് എൽ.ആർ. ശ്രീകുമാർ, കെ.ആർ. ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.