കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിൽ ടെലിഫോൺ ഓപ്പറേറ്ററെ കരാർ അടിസ്ഥാനത്തിൽ താത്കാലികമായി നിയമിക്കുന്നു. യോഗ്യത പ്ലസ് ടു, ടെലിഫോൺ ഓപ്പറേറ്റർ കോഴ്‌സ് ( ടെലക്‌സ്, ടെലിപ്രിന്റർ, ഇ.പി.ബി.എക്‌സ്) എറണാകുളം സിറ്റി പരിധിയിലുളളവർക്ക് മുൻഗണന. യോഗ്യതയുളളവർ ഒറിജിനൽ സർട്ടിഫിക്കറ്റും അപേക്ഷയുമായി നാളെ (വെള്ളി) രാവിലെ 11ന് സൂപ്രണ്ടിന്റെ ചേമ്പറിൽ നടക്കുന്ന വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം.