കൊച്ചി കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയുടെ (കുഫോസ്) മത്സ്യസംസ്‌കരണ വിഭാഗം ഉയർന്ന ഗുണനിലവാരത്തിൽ മത്സ്യം നന്നാക്കുന്നതിലും സംസ്‌കരിക്കുന്നതിലും ഏകദിന പരിശീലന പരിപാടി നടത്തുന്നു. നാളെ (വെള്ളി) രാവിലെ 9.30 മുതൽ വൈകിട്ട് നാലുവരെയാണ് പരിശീലനം. വീട്ടമ്മമാർക്കും സ്വയംതൊഴിൽ സംരംഭങ്ങൾ തുടങ്ങാൻ താത്പര്യമുള്ളവർക്കും പങ്കെടുക്കാം. ഫീസ് 500 രൂപ. മുൻകൂട്ടി ഫോണിലൂടെ രജിസ്റ്റർ ചെയ്യാം. 9746589993.