കൊച്ചി: വിള ഇൻഷ്വറൻസ് ചെയ്ത കർഷകർക്കുള്ള നഷ്ടപരിഹാരം ഉടൻ വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് കേരള സ്വാശ്രയകർഷക സ്വതന്ത്രയൂണിയൻ ഇന്ന് രാവിലെ 11ന് വി.എഫ്.പി.സി.കെയുടെ കാക്കനാട് ഹെഡ് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. രാവിലെ 10ന് ഈച്ചമുക്ക് സെന്ററിൽ നിന്ന് പ്രകടനം ആരംഭിക്കും. സംസ്ഥാന ജനറൽ സെക്രട്ടറി എസ്.കെ. സത്താർ, ട്രഷറർ സി.എം. ശിവൻ, വൈസ് പ്രസിഡന്റ് ടി.ജി ഷാജി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.