കൊച്ചി: സൗത്ത് ഇന്ത്യൻ ഗാർമെന്റ്സ് മാനുഫാക്‌ചേഴ്‌സ് അസോസിയേഷൻ (സിഗ്മ) സംഘടിപ്പിക്കുന്ന മൂന്നാമത് സിഗ്മ ദേശീയ വസ്ത്രമേള മാർച്ച് രണ്ടു മുതൽ നാലുവരെ കലൂർ ജവഹർലാൽ നെഹ്റു ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മാർച്ച് രണ്ടിന് പകൽ പത്തിന് എസ്.സുഹാസ് ഉദ്ഘാടനം ചെയ്യും. 5000 ഗാർമെന്റ് റീട്ടെയിലർമാർ, 200 വസ്ത്ര നിർമ്മാതാക്കൾ, കയറ്റുമതിക്കാർ, വിതരണക്കാർ, നിക്ഷേപകർ, സ്റ്റൈലിസ്റ്റുകൾ, ഫാഷൻ ഇൻസ്റ്റിറ്റ്യൂട്ടുകൾ, സാമൂഹിക മാധ്യമങ്ങളിലെ പ്രമുഖവ്യക്തിത്വങ്ങൾ തുടങ്ങിയവർ പങ്കെടുക്കും. പകൽ പത്തുമുതൽ രാത്രി എട്ടുവരെയാണ് മേള.
മാർച്ച് നാലിന് വൈകിട്ട് ആറിന് സിഗ്മ വാർഷിക മാസിക പ്രകാശനം ചെയ്യും. രാത്രി ഏഴിന് ഫാഷൻ മേഖലയിൽ മികവ് തെളിയിച്ചവരെ ആദരിക്കും. ഫാഷൻ ഐക്കണായി തിരഞ്ഞെടുത്ത ചലച്ചിത്രതാരം ടൊവിനോ തോമസിന് പുരസ്‌കാരം നൽകും. മികച്ച ഡിസൈനർ ഫാഷൻ പ്രണർസ്, മികച്ച ഫാഷൻ ഇൻഫ്ലുവൻസേഴ്‌സ്, ലൈഫ് ടൈം അച്ചീവ്‌മെന്റ്റ് അവാർഡ്, മികച്ച സെലിബ്രിറ്റി സ്റ്റൈലിസ്റ്റ്, മികച്ച ഫിലിം കോസ്റ്റ്യൂമർ, മികച്ച റീടൈയിൽ ശൃംഖല എന്നീ വിഭാഗങ്ങളിലും പുരസ്‌കാരം നൽകും. ഫാഷൻ ഡിസൈനിംഗ് വിദ്യാർഥികൾക്കായ് സിഗ്മ നടത്തുന്ന ഫാഷൻ കോണ്ടസ്റ്റ് ജേതാവിനെയും ചടങ്ങിൽ ആദരിക്കും. സിഗ്മ വസ്ത്രമേള കൺവീനർ ഷമിം അപ്പാച്ചി, സിഗ്മ സെക്രട്ടറി അൻവർ ട്രഷറർ മാഹിൻ, ജോയിന്റ് സെക്രട്ടറി അബ്ബാസ് അദ്ധര, സിഗ്മ മേള കോർഡിനേറ്റർ നൗഫൽ അലി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.