കൊച്ചി: മ്യൂസിക് ഫൗണ്ടേഷന്റെ സംഗീതനിശയുടെ പേരിൽ തട്ടിപ്പ് ന‌ടത്തിയെന്ന് ആരോപിച്ച് സംവിധായകൻ ആഷിക് അബുവിന്റെ പനമ്പിള്ളിനഗറിലെ കഫേ പപ്പായയിലേയ്ക്ക് ബി.ജെ.പി മാർച്ച് സംഘടിപ്പിച്ചു. പാസ്പോർട്ട് ഓഫീസിന് സമീപത്തു നിന്നായിരുന്നു മാർച്ച്. പ്രതിഷേധ യോഗം ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടജി എ.എൻ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വി.എൻ. വിജയൻ അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ എൻ.പി. ശങ്കരൻകുട്ടി, എം.എൻ. മധു, എം.എ. ബ്രഹ്മരാജ്, കെ.കെ. വേലായുധൻ, കെ. വിശ്വനാഥൻ, പത്മജ എസ്. മേനോൻ, ഷിബു ആന്റണി, ആർ. സജികുമാർ തുടങ്ങിയവർ പ്രസംഗിച്ചു.