കൊച്ചി: കേരള പൊലീസ് ഹൗസിംഗ് സഹകരണ സംഘം തിരഞ്ഞെടുപ്പിൽ കനത്ത പോളിംഗ്. 14 സീറ്റുകളിലേക്ക് ഇന്നലെ നടന്ന തിരഞ്ഞെടുപ്പിൽ 12,417 പേരാണ് വോട്ട് ചെയ്തത്. കഴിഞ്ഞതവണ 8,100 പേരാണ് വോട്ട് ചെയ്തത്.
28ന് എളംകുളത്തെ സംഘം ആസ്ഥാനത്ത് വോട്ടെണ്ണൽ നടക്കും. അംഗങ്ങളുടെ തിരിച്ചറിയൽ കാർഡ് സംബന്ധിച്ച പരാതിയിൽ സഹകരണ സംഘം രജിസ്ട്രാറുടെ നേതൃത്വത്തിൽ അന്വേഷണം നടക്കുകയാണ്. സഹകരണ സംഘത്തിൽ ഡി.ജി.പി വരെയുള്ള ഉദ്യോഗസ്ഥരും മിനിസ്റ്റീരിയൽ ജീവനക്കാരും അംഗങ്ങളാണ്.