പെരുമ്പാവൂർ: പുല്ലുവഴി വെങ്കളത്തിൽ വി.കെ. മാക്കോത (99) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് മകൻ ഉണ്ണിയുടെ വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ മാണി. മക്കൾ: ഗോപി (റിട്ട. സ്റ്റാഫ് നഴ്‌സ്), ഉണ്ണി (റിട്ട. ഡി.ഐ.ജി. രജിസ്‌ട്രേഷൻ), ചന്ദ്രൻ (റബർ ബോർഡ്), ഗീത, മല്ലിക (ഫോർട്ടുകൊച്ചി ഇ.എം.ജി. ഹയർ സെക്കൻഡറി സ്‌കൂൾ), ശാന്ത, പരേതയായ അമ്മിണി (റിട്ട. ഡെപ്യൂട്ടി സീനിയർ കൺട്രോളർ കാർഷിക സർവകലാശാല). മരുമക്കൾ: ഷൈല, മോഹനൻ (റിട്ട. സീനിയർ ഡ്രഗ്‌സ് കൺട്രോളർ), സുമ (ആലുവ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ), കുമാരി, ശ്രീധരൻ (മോഡേൺ ബ്രഡ്, ഇടപ്പള്ളി), ഉണ്ണിക്കൃഷ്ണൻ (കൊച്ചിൻ റിഫൈനറീസ്), സഹദേവൻ (ജോയിന്റ് ആർ.ടി.ഒ. ആലത്തൂർ).