കൂത്താട്ടുകുളം:വ്യാപരി വ്യവസായി സമിതിയും കേരള ഹോട്ടൽ ആൻഡ് റെസ്റ്റൊറന്റ് അസോസിയേഷനും ചേർന്ന് സംഘടിപ്പിച്ച ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി - 2020 വ്യാപാരി വ്യവസായി സമിതി എറണാകുളം ജില്ലാ പ്രസിഡന്റ് റോബിൻ വൻനിലം ഉദ്ഘാടനം ചെയ്തു.കൂത്താട്ടുകുളം സമിതി ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ, സമിതി ഏരിയ സെക്രട്ടറി ബസന്ത് മാത്യു ഏരിയ ട്രഷറാർ ജോണി പി.പി, കെ എച്ച് ആർ എ സെക്രട്ടറി മോഹനൻ കെ.കെ, ബ്യൂട്ടിപാർലർ സമിതി ജില്ലാ സെക്രട്ടറി ലതിക രജീഷ്, ടെക്സ്റ്റൈൽ സമിതി ജില്ലാ ട്രഷറർ ഷൈജു ജോസഫ്, ചിക്കൻ സമിതി ഏരിയ സെക്രട്ടറി ടി. കെ. പ്രസാദ്, സമിതി യൂണിറ്റ് ഭാരവാഹികളായ ബിജു സി. കെ. , ജോസ് തോമസ്, രാജു ഡി, സത്യദേവൻ കെ.ഐ, കിഷോർ, സന്ധ്യ ബിജു തുടങ്ങിയവർ സംസാരിച്ചു.