vira
മൂവാറ്റുപുഴ നഗരസഭ തല ദേശീയ വിര വിമുക്ത ദിനാചരണത്തിന്റെ ഉദ്ഘാടനം നഗരസഭ ആരോഗ്യകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ രാജി ദിലീപ് നിർവഹിക്കുന്നു

മൂവാറ്റുപുഴ:ജനറൽ ആശുപത്രിയുടെ ആഭിമുഖ്യത്തിൽ നഗരസഭ തലത്തിൽ ദേശീയ വിര വിമുക്ത ദിനം ആചരിച്ചു. മൂവാറ്റുപുഴ മാറാടി ഗവ.യു.പി.സ്കൂളിൽ നടന്ന ദിനാചരണത്തിന്റെ ഉദഘാടനം നഗരസഭ ആരോഗ്യകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ രാജി ദിലീപ് നിർവഹിച്ചു. വാർഡ് കൗൺസിലർ ജയകൃഷ്ണൻ നായർ അദ്ധ്യക്ഷത വഹിച്ചു.മൂവാറ്റുപുഴ ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. ആശാ വിജയൻ മുഖ്യപ്രഭാഷണം നടത്തി. വാർഡ് കൗൺസിലർമാരായ ബിനീഷ് കുമാർ , പി.പി.നിഷ, ഷിജി തങ്കപ്പൻ ,ശാലിന ബഷീർ,ഹെഡ്മാസ്റ്റർ ദയൻ,സ്കൂൾ എസ്.എം.സി.ചെയർപേഴ്സൺ സ്വാതി ജോമോൻ, ആശുപത്രി പി.പി.യൂണിറ്റ് പി.എച്ച്.എൻ. എ.സുധ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ മാരായ കെ.എസ്.സുരേഷ് , എസ്. ഉദയൻ ,സ്കൂൾ ഹെൽത്ത് നഴ്സ് സുലോചന തുടങ്ങിയവർ സംസാരിച്ചു.