jose-70

ചേരാനല്ലൂർ: റോഡ് മുറിച്ച് കടക്കവേ ബൈക്കിടിച്ച് ഗുരുതരമായി പരിക്കേറ്റ് എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ആൾ മരിച്ചു. ഒക്കൽ പഞ്ചായത്ത് കൂടാലപ്പാട് നമ്പ്യാട്ടുകുടി വർക്കിയുടെ മകൻ ജോസ് (70) ആണ് മരിച്ചത്. കഴിഞ്ഞ 13 ന് സന്ധ്യയോടെ കൂവപ്പടി - ഇടവൂർ റോഡിൽ ചേരാനല്ലൂർ ശങ്കരനാരായണക്ഷേത്രത്തിന് സമീപം വച്ചായിരുന്നു അപകടം. സംസ്‌കാരം ഇന്ന് രാവിലെ 10 ന് കൂടാലപ്പാട് സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ആനിസ്. മക്കൾ: ഷോണി, അജോ, സോജോ. മരുമക്കൾ: ഡിജി, ബിൻസി.