കൊച്ചി: കെ.എസ്.യു സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന മേഖലാ റാലികളിൽ മധ്യമേഖല ഭരണഘടന സംരക്ഷണ വിദ്യാർത്ഥി റാലിയും പൊതുസമ്മേളനവും ഇന്ന് നടക്കും. ഉയരട്ടെ മനുഷ്യപതാക എന്ന മുദ്രാവാക്യം മുൻനിർത്തി 'കൊടി അടയാളം' എന്നതാണ് പരിപാടിയുടെ പേര്. ഉച്ചയ്ക്ക് രണ്ടരയ്ക്ക് മറൈൻഡ്രൈവിൽ നിന്ന് ആരംഭിക്കുന്ന വിദ്യാർത്ഥി റാലി ടൗൺഹാളിൽ എത്തിച്ചേരും. തുടർന്ന് സമാപന പൊതുസമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കുമെന്ന് കെ.എസ്.യു എറണാകുളം ജില്ലാ പ്രസിഡന്റ് അലോഷ്യസ് സേവ്യർ അറിയിച്ചു.