കൊച്ചി: എറണാകുളം ഗവ.ഗേൾസ് യു.പി.സ്‌കൂളിലെ സ്‌കൂൾ വാർഷികവും യാത്രഅയപ്പു സമ്മേളനവും ടി.ജെ. വിനോദ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ കലാവിരുന്നിൽ സിനി ആർട്ടിസ്റ്റ് സിദ്ധാർഥ് വേണുഗോപാൽ വിശിഷ്ടാതിഥിയായി. പി.ടി.എ.പ്രസിഡന്റ് ഡോ. സുമി ജോയി ഓലിയപ്പുറം അദ്ധ്യക്ഷയായി. സർവീസിൽ നിന്നും വിരമിക്കുന്ന ടി.വി.പീറ്റർ (ഹെഡ്മാസ്റ്റർ ഗവ. ഗേൾസ് യു.പി.സ്‌കൂൾ), അദ്ധ്യാപകരായ സി.എ.സൗമിനി, ആനിയമ്മ ജോസഫ് , ടി.ഡി ലില്ലി ,എൻ.കെ.സന്തോഷ് , എന്നിവരെ കവി എസ്.ജോസഫ് ആദരിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ അൻസലാം.എൻ.എക്‌സ്, എറണാകുളം ബി.പി.സി ലതിക പണിക്കർ, മുൻ എച്ച്.എം. കെ.കെ.ശ്രീദേവി, ഗവ.ഗേൾസ് ഹയർ സെക്കൻഡറി പ്രിൻസിപ്പൽ വി.നളിനകുമാരി, ഗവ.ഗേൾസ് നേഴ്‌സറി സ്‌കൂൾ ഹെഡ്മിസ്ട്രസ് ആൻസി സി.എ, മുൻ എച്ച്.എം. എം.വി.ഗീവറുഗീസ്, മുൻ എച്ച്.എം. പി. എം. ഇക്കോര, എസ്.എം.സി. ചെയർമാൻ സി.എം.സുനീർ, എം.പി ടി.എ.ചെയർപേഴ്‌സൺ ജയപ്രിയ ജയകുമാർ, പി.ടി.എ.വൈസ് പ്രസിഡന്റ് കെ.വി.ഷീബൻ, മുൻ പി.ടി.എ. പ്രസിഡന്റ് .അഡ്വ ആർ. ഗിരീഷ്‌, സ്‌കൂൾ ലീഡർ അശ്വിനി.പി.പ്രസാദ്, സീനിയർ അസിസ്റ്റന്റ് ആഷാ.ടി, പ്രോഗ്രാം കൺവീനർ എസ്.ശ്രീനാഥ് തുടങ്ങിയവർ സംസാരിച്ചു.