കൊച്ചി: ചതയോപഹാരം ഗുരുദേവ ട്രസ്റ്റ് സഹോദരൻ അയ്യപ്പൻ അനുസ്മരണ സദസ് സംഘടിപ്പിക്കുന്നു. മാർച്ച് 11ന് വൈകിട്ട് 4.30ന് ഇടപ്പള്ളി ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രത്തിൽ സ്‌പെഷ്യലിസ്റ്റ്സ് ഹോസ്പിറ്റൽ ഡയറക്ടർ ഡോ. കെ.ആർ രാജപ്പൻ ഉദ്ഘാടനം ചെയ്യും. പ്രതാപൻ ചേന്ദമംഗലം പ്രഭാഷണം നടത്തും. എസ്.എൻ.ഡി.പി യോഗം പറവൂർ യൂണിയൻ പ്രസിഡന്റ് സി.എൻ രാധാകൃഷ്ണൻ വിശിഷ്ടാതിഥിയാകും. ചതയോപഹാരം ഗുരുദേവ ട്രസ്റ്റ് കൺവീനർ കെ.കെ പീതാംബരൻ അധ്യക്ഷത വഹിക്കും. ഡെപ്യൂട്ടി കളക്ടർ പി.ബി സുനിലാൽ മുഖ്യാതിഥിയാകും. ശ്രീനാരായണ സാംസ്കാരിക സമിതി വൈസ്‌പ്രസിഡന്റ് എം.എൻ മോഹനൻ, ഹനിത കുമാർ,വിജയൻ നെരിശാന്തറ ട്രസ്റ്റ് വൈസ് ചെയർമാൻ വി.എസ് സുരേഷ്, ഡയറക്ടർ വി.എസ് ശ്രീനിവാസൻ എന്നിവർ സംസാരിക്കും.