കളമശേരി: എസ്.സി.എം.എസ് ഗ്രൂപ്പിന് കീഴിലുള്ള എൻജിനീയറിംഗ്, ആർക്കിടെക്ചർ, പോളിടെക്നിക്, ബിസിനസ് സ്‌കൂൾ, ടെക്‌നോളജി ആൻഡ് മാനേജ്മന്റ്, ബയോസയൻസ് ആൻഡ് ബയോ ടെക്‌നോളജി എന്നീ കാമ്പസുകളിലെ വിദ്യാർത്ഥികൾ മാറ്റുരച്ച എസ്.സി.എം.എസ് ഗ്രൂപ്പ് ഇൻട്രാ സ്പോർട്സ് ഫെസ്റ്റിവലിൽ എസ്.സി.എം.എസ് സ്‌കൂൾ ഒഫ് എൻജിനീയറിംഗ് ആൻഡ് ടെക്‌നോളജി ഓവറോൾ ചാമ്പ്യന്മാരായി. എസ്.സി.എം.എസ് സ്‌കൂൾ ഒഫ് ടെക്‌നോളജി ആൻഡ് മാനേജ്‌മെന്റ് റണ്ണർ അപ് ട്രോഫി സ്വന്തമാക്കി. വിജയികൾക്ക് ഗ്രൂപ്പ് ഡയറക്ടർ പ്രൊഫ.ബൈജു രാധാകൃഷ്ണൻ ട്രോഫികൾ വിതരണം ചെയ്തു.