കൊച്ചി: കോളേജ് വേദിയെ ഇളക്കി മറിച്ച് ഒരു കൂട്ടം മെക്കാനിക്കൽ, ഫിസിക്കൽ എജ്യുക്കേഷൻ ഓട്ടോമൊബൈൽ എൻജിനീയറിംഗ് അദ്ധ്യാപകർ ചുവടു വച്ചു. എസ്.സി.എം.എസ് എൻജീനീയറിംഗ് കോളേജിലെ ചെറുപ്പക്കാരായ ഏഴ് അദ്ധ്യാപകർ തകർപ്പൻ ഡാൻസിലൂടെ വിദ്യാർത്ഥികളെ അമ്പരപ്പിച്ചു.
എസ്.സി.എം.എസ് ചെയർമാൻ ഡോ. ജി.പി.സി.നായരുടെ പിറന്നാൾദിനാഘോഷവേളയിലാണ് സ്റ്റേജിൽ അധ്യാപകരായ ജിത്തു ജയാനന്ദ് (ഫിസിക്കൽ എജ്യുക്കേഷൻ), ഡോ. മനോജ് ജോസ് കളത്തിൽ, ആർ. അജിത്കുമാർ, സജിത്ത്.ഇ, ആർ. സുജിത് (മെക്കാനിക്കൽ), ടി.എം. അനൂപ്കുമാർ,അമൽ.പി.ദേവ്, അനൂപ്.എം.എസ് (ഓട്ടോമൊബൈൽ) എന്നിവർ നൃത്തം ചെയ്തത്. മണിക്കൂറുകൾകൊണ്ട് അത് സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി.
അക്കാഡമിക് ഡീൻ പ്രൊഫ.കെ.ജെ.പൗലോസ്, കംപ്ലയിൻസസ് ഡയറക്ടർ ഡോ. ഫിലോമിന ജോർജ് അസോസിയേറ്റ് ഡീൻ ഡോ. അനിൽകുമാർ.കെ, പ്രൊഫ.ചെറിയാൻ വർഗീസ്, പ്രൊഫ. ചെറിയാൻ പീറ്റർ, പ്രൊഫ. മറിയ ക്കുട്ടി വർഗീസ്, പ്രൊഫ. ആർ.ടി.ആർ വർമ്മ എന്നീ അദ്ധ്യാപകരും ഫാഷൻ ഷോയുമായി വേദിയിലെത്തി.