kakkoor
കാക്കൂർ ആമ്പശ്ശേരിക്കാവിലെ കഞ്ഞിസദ്യയിൽ പങ്കെടുക്കുന്ന ഭക്തജനങ്ങൾ

പിറവം : കഞ്ഞിയും പയറു ചേർത്ത കപ്പപ്പുഴുക്കും , കഞ്ഞിയും കാച്ചിൽ പുഴുങ്ങിയതും , അല്ലെങ്കിൽ കപ്പയും കാച്ചിലും ചേമ്പും ചേർത്തൊരുക്കിയ പുഴുക്ക് . രുചിയൂറുന്ന കടുകുമാങ്ങ, അവിയൽ, അച്ചാർ, പപ്പടം ,ചക്ക എരിശ്ശേരി കാക്കൂർ ആമ്പശ്ശേരിക്കാവിലെ കഞ്ഞി വഴിപാടിന് സ്വാദേറെയാണ്.

സ്വന്തം അധ്വാനത്താൽ വിളയിച്ചെടുത്ത നെല്ല് പുഴുങ്ങി കുത്തിയെടുത്ത അരി , സ്വന്തം പറമ്പിൽ വിളയുന്ന ചക്ക, മാങ്ങ , ചീര, കപ്പ എന്നിവയൊക്കെയായിരുന്നു ഒരു കാലത്ത് ആമ്പശ്ശേരിക്കാവിലെ കഞ്ഞി വഴിപാടിന്റെ അടിസ്ഥാന വിഭവങ്ങൾ ഇന്നും അങ്ങനെയൊക്കെ തന്നെ . മെഴുക്കുപുരട്ടിയും ,ഓലനും ,ഇഞ്ചിക്കറിയുമെല്ലാം പത്തുപന്ത്രണ്ടു ദിവസം നീളുന്ന കഞ്ഞിസദ്യയിൽ സ്ഥാനം പിടിച്ചിരുന്നു. തിടപ്പള്ളിക്ക് പുറത്തുള്ള പുരയിലാാണ് പാചകവും സദ്യയൂട്ടലും. തൃക്കാർത്തികക്ക് പത്തു ദിവസം മുമ്പാണ് സാധാരണ രീതിയിൽ കഞ്ഞി വഴിപാട് തുടങ്ങുന്നത്. നിലത്തിരുന്നാണ് കഞ്ഞി കഴിക്കുക. വാഴയിലയിൽ കറിക്കൂട്ടുകൾ വിളമ്പും, സ്റ്റീലിന്റെ തൂക്കു പാത്രത്തിൽ കഞ്ഞിയും.പകർന്നു കഴിക്കാൻ പാത്രവും.

* ആദ്യകാലത്തിലെ കഞ്ഞി

ആദ്യകാലങ്ങളിൽ പച്ച മണ്ണിൽ വാഴത്തട ഇടും. പിന്നെ അതിന്റെ മുകളിൽ വാഴയില ,വഴയിലയിലേക്ക് കഞ്ഞി ഒഴിക്കുമ്പോൾ അത് വാടും ,പതുക്കെ വാഴത്തടയിലേക്ക് അമർന്നിരിക്കും. പിന്നാലെ അസ്ത്രം എത്തും. കടുമാങ്ങ അച്ചാറും കപ്പ പുഴക്കും പപ്പടവുമൊക്കെ വിളമ്പാൻ മറ്റൊരിലയും ഉണ്ടാകും. എല്ലാം കൂടിച്ചേരുമ്പോൾ വിഭവസമൃദ്ധമായ സദ്യയെ മറികടക്കുന്ന രുചിക്കൂട്ട് .ഹൈന്ദവ കുടുംബങ്ങളിലെ വിവാാഹസദ്യയെ വെല്ലുമായിിരുന്നുവെന്ന് പഴമക്കാരുടെെ സാക്ഷ്യം.പണ്ട് തിടപ്പള്ളിയിലായിരുന്നു സദ്യ ഒരുക്കിയിരുന്നതും വിളമ്പിയിരുന്നതും .

* തിരക്കേറി.

ആമ്പശ്ശേരിക്കാവിലെ കഞ്ഞി വഴിപാടിന് നൂറുക്കണക്കിന് ആളുകളാണ് ജാതിമത ഭേദമന്യേ ദിവസവും എത്തുന്നത്. ഏകദേശം 15 പറ അരിയോളം ദിവസവും ചെലവാകും.

* ആറ് നൂറ്റാണ്ടിന്റെ പുണ്യം

60 വർഷങ്ങൾക്കു മുമ്പ് അച്ഛൻ കെ.എൻ.രാമൻ നമ്പൂതിരിപ്പാടിന്റെ കാലത്താണ് ഇവിടെ കഞ്ഞിസദ്യ ആരംഭിച്ചത്. ആദ്യ ദിവസത്തെ കഞ്ഞി ഊരാാഴ്മമക്കാരായ കാഞ്ഞിരപ്പിള്ളി മന വകവഴിപാടാണ്. ജൈവ കൃഷി ചെയ്തെടുക്കുന്ന അരിയും മറ്റുമാണ് ഉപയോഗിക്കുക. അവസാന ദിവസത്തേത് മേൽശാന്തി മംഗലത്ത് മനയിലെ വാസുദേവൻ നമ്പൂതിരി വകയും. മറ്റു ദിവസങ്ങളിൽ ദേശത്തിലെ വിവിധ ആളുകൾ ഏറ്റെടുത്ത് വഴിപാടായിട്ടാണ് നൽകുന്നത്.

കെ.ആർ.രാമൻ തമ്പൂതിരിപ്പാട് ,ക്ഷേത്രം ഊരാഴ്മ കാരണവർ.