lions
ലയൺസ് ക്ളബ് കൊച്ചിൻ ഈസ്റ്റിന്റെ സുവർണജൂബിലി ആഘോഷത്തിൽ മുഖ്യാതിഥി മിസോറാം ഗവർണർ പി.എസ്. ശ്രീധരൻപിള്ള സംസാരിക്കുന്നു

കൊച്ചി: ലയൺസ് ക്ളബ് കൊച്ചിൻ ഈസ്റ്റിന്റെ സുവർണജൂബിലി ആഘോഷിച്ചു. മിസോറാം ഗവർണർ പി.എസ്. ശ്രീധരൻപിള്ള മുഖ്യാതിഥിയായിരുന്നു. ക്ളബ് പ്രസിഡന്റ് സെബാസ്റ്റ്യൻ ജോസ് അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ. മോനമ്മ കോക്കാട്, ആർ. മുരുകൻ, എ.വി. വാമനകുമാർ, രാജേഷ് കൊളരിക്കൽ, എബ്രഹാം ജോൺ, വിപിൻകുമാർ എന്നിവർ പ്രസംഗിച്ചു.

സുവർണജൂബിലിയുടെ ഭാഗമായി എറണാകുളം കെ.എസ്.ആർ.ടി.സി സ്റ്റാന്റിലെ ശൗചാലയം നവീകരിച്ചുനൽകും. സൗജന്യ അപസ്‌മാര ക്ളിനിക്, ഭവനരഹിതർക്ക് ഭവനനിർമ്മാണം എന്നിവയും നടപ്പാക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.