കോലഞ്ചേരി: കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നികുതി ഭീകരതക്കെതിരെ മഴുവന്നൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മഴുവന്നൂർ വില്ലേജ് ഓഫീസിനു മുന്നിൽ ധർണ നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി എം.ടി ജോയി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ടി.ഒ പീറ്റർ അദ്ധ്യക്ഷനായി. മാത്യു കുരുമോളത്ത്, എം.എസ് ഭദ്റൻ, ജെയിംസ് പാറേക്കാട്ടിൽ, അനു. ഇ വർഗീസ്, അരുൺ വാസു എന്നിവർ പ്രസംഗിച്ചു.