കോലഞ്ചേരി: സ്റ്റുഡന്റ് പൊലീസ് കേഡ​റ്റ് പാസിംഗ് ഔട്ട് പരേഡ് വീട്ടൂർ എബനേസർ ഹയർ സെക്കൻഡറി സ്‌കൂളിൽ ഇന്ന് നടക്കും. രാമമംഗലം ഹൈസ്‌കൂൾ, വീട്ടൂർ എബനേസർ ഹയർ സെക്കൻഡറി സ്‌കൂൾ, പാമ്പാക്കുട എം.ടി.എം ഹയർ സെക്കൻഡറി സ്‌കൂൾ, കോലഞ്ചേരി സെന്റ് പീ​റ്റേഴ്‌സ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ ,കടയിരുപ്പ് ഹയർ സെക്കൻഡറി സ്‌കൂൾ എന്നിവിടങ്ങളിലെ 220 കേഡ​റ്റുകൾ പാസിംഗ് ഔട്ട് പരേഡിൽ പങ്കെടുക്കും. രാവിലെ 7.15ന് പതാക ഉയർത്തും. 8 ന് പെരുമ്പാവൂർ ഡിവൈ.എസ്.പി കെ. ബിജുമോൻ മുഖ്യാതിഥിയാകും.