കിഴക്കമ്പലം: കുന്നത്തുനാട് പഞ്ചായത്ത് വാർഷിക പദ്ധതിയിൽപ്പെടുത്തി പട്ടികജാതി വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ പ്രോത്സാഹനത്തിന്റെ ഭാഗമായി മേശ, കസേര വിതരണം ചെയ്തു.പ്രസിഡന്റ് കെ.കെ പ്രഭാകരൻ ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് നെസി ഉസ്മാൻ , പഞ്ചായത്തംഗങ്ങളായ എ.പി കുഞ്ഞ് മുഹമ്മദ് , ടി.വി ശശി, ജെസി ഷാജി, ജിജോ.വി തോമസ്, പി.പി അബുബക്കർ ,എൻ.വി രാജപ്പൻ, എ.വി ജേക്കബ്, വാഹിദ മുഹമ്മദ്, ശ്യാമള സുരേഷ്, കെ.എം സലിം ,മോളി അബ്രാഹാം, അംബിക സുരേന്ദ്രൻ, പത്മകുമാരി വിശ്വനാഥൻ, സുലേഖ റഫീഖ്, സെലിൻ അബ്രഹാം സെക്രട്ടറി പി.എൻ പ്രസാദ്, തുടങ്ങിയവർ പങ്കെടുത്തു.