കിഴക്കമ്പലം: കിഫ്ബി ഫണ്ടിൽനിന്നും തുക അനുവദിച്ചു രണ്ടുവർഷം കഴിഞ്ഞിട്ടും പണി പൂർത്തീകരിക്കാത്ത മനക്കടവ് - നെല്ലാട് പട്ടിമ​റ്റം-പത്താംമൈൽ റോഡ് നിർമാണം വൈകിപ്പിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ യു.ഡി.എഫ് കുന്നത്തുനാട് നിയോജക മണ്ഡലം കമ്മി​റ്റി വി.പി സജീന്ദ്രൻ എം.എൽ.എ യുടെ നേതൃത്വത്തിൽ പൊതുമരാമത്ത് വകുപ്പ് മൂവാ​റ്റുപുഴ എക്‌സിക്യൂട്ടീവ് എൻജിനീയറുടെ ഓഫീസ് നാളെ ഉപരോധിക്കും. രാവിലെ 10 ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് ജോസഫ് വാഴയ്ക്കൻ ഉദ്ഘാടനം ചെയ്യും. റോഡു നിർമ്മാണം കിഫ്ബി പൊതു മരാമത്ത് വകുപ്പ് പോരു മൂലം നിർമ്മാണം നിശ്ചലമായിരിക്കുകയാണെന്നാണ് ആരോപണം.