കളമശേരി: സംസ്ഥാന ബഡ്ജറ്റിലെ നികുതി കൊള്ളയ്‌ക്കെതിരെ കോൺഗ്രസ് കളമശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തൃക്കാക്കര നോർത്ത് വില്ലേജ് ഓഫീസ് ധർണ നടത്തി. ബ്ലോക്ക് വൈസ് പ്രസിഡന്റ് മധു പുറക്കാട് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എ കെ ബഷീർ അദ്ധ്യക്ഷനായി. കളമശേരി നഗരസഭ ചെയർപേഴ്‌സൺ റുക്കിയ ജമാൽ, മുഹമ്മദ് കുഞ്ഞ് വെള്ളയ്ക്കൽ, എൻ ആർ ചന്ദ്രൻ, റസാക്ക് വെള്ളക്കൽ, പി എം നജീബ് എന്നിവർ സംസാരിച്ചു.