കിഴക്കമ്പലം: സർക്കാരിന്റെ ജനദ്റോഹ നയങ്ങൾക്കെതിരെ കുന്നത്തുനാട് മണ്ഡലം കോൺഗ്രസ് കമ്മി​റ്റിയുടെ നേതൃത്വത്തിൽ കുന്നത്തുനാട് വില്ലേജ് ഓഫിസിലേക്ക് നടത്തിയ മാർച്ച് ബ്ലോക്ക് പ്രസിഡന്റ് നിബു.കെ കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.എ വർഗീസ് അദ്ധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് കെ.കെ പ്രഭാകരൻ, എം.കെ വർഗീസ്, ജിജോ.വി തോമസ്, പി.പി അബൂബക്കർ, കെ.കെ രമേശൻ, ടി.വി ശശി, പി.ഒ കുര്യാക്കോസ്, പി.കെ അബു, കെ.എ ബാവ എന്നിവർ പ്രസംഗിച്ചു.