കിഴക്കമ്പലം: പഴങ്ങനാട് ചിറമല ശ്രീ മഹാമേരു ചക്ര ഭദ്റകാളി ക്ഷേത്രത്തിലെ ഉത്സവത്തിന് ഇന്ന് തുടക്കമാകും. രാവിലെ 6 മുതൽ വൈകിട്ട് 6വരെ നാരായണീയ പാരായണം, 12.30ന് പ്രസാദ ഊട്ട്, 8ന് കുറത്തിയാട്ടം, നാളെ 9ന് പൊങ്കാല, 5.15ന് സർപ്പംപാട്ട്, 8ന് നാട്ടരങ്ങ്, 28ന് രാവിലെ അഷ്ടദ്രവ്യ ഗണപതിഹോമം, 12ന് പൂമൂടൽ, 6ന് താലം എതിരേൽപ്പ്, 7.30ന് കളമെഴുത്തും പാട്ടും, 8ന് തിരുവാതിരകളി, തുടർന്ന് മുടിയേ​റ്റും നടക്കും.