maradu
പ്രിയദർശിനി റെസിഡൻസ് അസ്സോസിയേഷന്റെ 8 മത് വാർഷിക പൊതുയോഗവും മരട് നഗരസഭ ഇടക്കാല ചെയർമാൻ ബോബൻ നെടുംപറമ്പിൽ ഉത്ഘാടനം ചെയ്യുന്നു.

നെട്ടൂർ:പ്രിയദർശിനി റസിഡൻസ് അസോസിയേഷന്റെ 8ാമത് വാർഷിക പൊതുയോഗം മരട് നഗരസഭ ഇടക്കാല ചെയർമാൻബോബൻ നെടുംപറമ്പിൽ ഉദ്ഘാടനം ചെയ്തു. 70 കഴിഞ്ഞവരെചടങ്ങിൽ ഡിവിഷൻ കൗൺസിലർ ജമീല മുഹമ്മദ് പൊന്നാട അണിയിച്ചു. അസോസിയേഷൻ പ്രസിഡന്റ് ടി.എസ്.എം.നസീർ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ പൊതുമരാമത്ത് കാര്യചെയർമാൻ ജബാർ പാപ്പന മുഖ്യപ്രഭാഷണം നടത്തി.എ.എ.ശിവദാസൻ,പി.എ.ശശി എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ടി.എസ്.എം.നസീർ , ഷിമി ബിനു ,എ.എ.ശിവദാസൻ, പി.ടി.ആന്റണി , വി.രവീന്ദ്രനാഥ് എന്നിവരെ തിരഞ്ഞെടുത്തു.