കൊച്ചി: വടുതല- തട്ടാഴം അഭിഷേകാഗ്നി ബൈബിൾ കൺവെൻഷൻ വടുതല ഡോൺ ബോസ്കോ ഗ്രൗണ്ടിൽ ഇന്ന് മുതൽ മാർച്ച് 3 വരെ നടക്കും. അട്ടപ്പാടി സെഹിയോൻ ധ്യാനകേന്ദ്രത്തിലെ സേവ്യർഖാൻ വട്ടായിലച്ചനും സാംസൺ മണ്ണുരച്ചനും നേതൃത്വം നൽകും. വൈകിട്ട് 4ന് ശുശ്രൂഷകൾ ആരംഭിച്ച് രാത്രി 9ന് സമാപിക്കുന്ന വിധത്തിലാണ് കൺവെൻഷൻ. വാഹനങ്ങളുമായി കൺവെൻഷനിലെത്തുന്നവർക്ക് പ്രത്യേക പാർക്കിംഗ് സൗകര്യങ്ങൾ തട്ടാഴം- വടുതല പ്രദേശത്തിന്റെ പല ഭാഗങ്ങളിലായി ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സ്വകാര്യ വാഹനങ്ങൾ ഇല്ലാത്തവർക്ക് ഓരോ ദിവസവും കൺവെൻഷൻ കഴിയുന്ന മുറയ്ക്ക് കച്ചേരിപ്പടി, ഹൈക്കോടതി, പൊറ്റക്കുഴി, ചിറ്റൂർ-ചേരാനല്ലൂർ സിഗ്നൽ വല്ലാർപാടം മുതലായ ദിശകളിലേക്ക് വാഹന സൗകര്യം ഉണ്ടായിരിക്കും.