അങ്കമാലി : കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ നികുതി വർദ്ധനവിനെതിരെയും സംസ്ഥാന ബഡ്ജറ്റിൽ ഭൂമിയുടെ ന്യായവില വർദ്ധിപ്പിച്ച തീരുമാനം പിൻവലിക്കുക, ലൊക്കേഷൻ മാപ്പ്, തണ്ടപ്പേര് പകർപ്പ്, പോക്കുവരവ് തുടങ്ങിയവയുടെ വർദ്ധിപ്പിച്ച ഫീസ് പിൻവലിക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ച് അങ്കമാലി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അങ്കമാലി വില്ലേജ് ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ നടത്തി. റോജി എം ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ബാസ്റ്റിൻ ഡി പാറക്കൽ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് കെ.എസ്. ഷാജി, അഡ്വ. ഷിയോപോൾ, കെ വി മുരളി, മാത്യു തോമസ്, പി.വി. സജീവൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ടി പോൾ, ബിജു പൂപ്പത്ത്, മാർട്ടിൻ ഉറുമീസ്, കെ.ഡി. ജയൻ, റോസിലി തോമസ്, മേരി വർഗീസ് തുടങ്ങിയവർ പ്രസംഗിച്ചു.