പനങ്ങാട്. പനങ്ങാട് കോൺഗ്രസ് ഭവനിൽ ഇന്നലെ നടന്ന മണ്ഡലം കമ്മിറ്റിയിൽ വാക്ക് തർക്കത്തെ തുടർന്ന് ഒരു വിഭാഗം കമ്മിറ്റി ബഹിഷ്കരിച്ചു. മണ്ഡലംപ്രസിഡന്റ് അദ്ധ്യക്ഷസനാകേണ്ടിടത്ത് മുൻ മന്ത്രി കെ.ബാബു അദ്ധ്യക്ഷനായതിനെ ഐ വിഭാഗം

ചോദ്യം ചെയ്താണ് കോൺഗ്രസ് ഐ വിഭാഗം കമ്മിറ്റിയിൽ വിശദീകരണം ആവശ്യപ്പെട്ടത്. വിശദീകരണം നൽകാത്തതിനെ തുടർന്നത് യോഗം ബഹളത്തിൽ കലാശിച്ചു.

ഡി.സി.സി.പരിപാടി നടത്തുമ്പോൾ ഡി.സി.സി.പ്രസിഡന്റ് അദ്ധ്യക്ഷനും,കെ.പി.സി.സി. പരിപാടി നടത്തുമ്പോൾ കെ.പി.സി.സി പ്രസിഡന്റ് അദ്ധ്യക്ഷനാകും,ഇപ്രകാരം പാർട്ടിയുടെ കീഴ് ഘടകമായ മണ്ഡലം കമ്മിറ്റി നടത്തുന്ന പരിപാടികളിൽ മണ്ഡലം പ്രസിഡന്റാണ് അദ്ധ്യക്ഷനാകേണ്ടത്.ഈ നയം തെറ്റിക്കുന്നതിനോട് കൂട്ട് നിൽക്കാൻ പറ്റില്ല എന്ന് പറഞ്ഞു കൊണ്ടാണ് മണ്ഡലം കമ്മിറ്റിയിൽ തർക്കം തുടങ്ങിയത്. പിന്നീട് മണ്ഡലംകോൺഗ്രസ് കമ്മിറ്റിയുടെ പരിപാടിയിൽ ബാബുവിനെ അദ്ധ്യക്ഷനാക്കിയതിലെ അനൗചിത്യം സമ്മതിക്കാമെങ്കിലും നോട്ടീസിൽ കെ.ബാബു വിന്റെ പേര് മാറ്റി പുതിയ നോട്ടീസ് അടിക്കണമെന്ന് ഐ വിഭാഗത്തിന്റെ ആവശ്യം അഗീകരിച്ചില്ല. ഇതോടുകൂടി യോഗം ബഹളമായി മാറി.

കെ.ബാബുവിനെ അദ്ധ്യക്ഷൻ ആക്കുന്നതിൽ പ്രതിഷേധിച്ച് ഐ ഗ്രൂപ്പ് ഇറങ്ങി പോയി.എന്നാൽ ഡിസിസി ജനറൽ സെക്രട്ടറിയും ഐ ഗ്രൂപ്പ് നേതാവുമായ പോളച്ചൻ മണിയംകോട് യോഗത്തിൽ നിന്നും ഇറങ്ങിപോയില്ല ,കെ.ബാബുവിന്റെ ഈ രീതി ശരിയല്ല എന്നും അംഗീകരിക്കാൻ പറ്റില്ലെന്നും പോളച്ചൻ മണിയംകോട് യോഗത്തിൽ പറഞ്ഞു.

ജില്ലയിൽ വളരെ ക്രിയാത്മകമായി പ്രവർത്തിച്ചു വരുന്ന മണ്ഡലമാണ് കുമ്പളം.കെ.ബാബുവിന് അതിൽ നിർണ്ണായകപങ്കുണ്ട്.,റാലിയുടെ ഉദ്ഘാടകനായുംപൊതുസമ്മേളനതതിന്റെ അദ്ധ്യക്ഷനായുംകെ,ബബുവിനെ നിശ്ചയിച്ചത് കമ്മറ്റിയുടെ പൂർണ്ണമനസോടെയുമാണെന്ന് കുമ്പളംമണ്ടലം കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് കെ.എം.ദേവദാസ് അറിയിച്ചു.