mgu-national-youth-fest
നോയിഡയിലെ അമിറ്റി സർവകലാശാലയിൽ നടന്ന ദേശീയ അന്തർ സർവകലാശാല യുവജനോത്സവത്തിൽ വിവിധ മത്സരങ്ങളിൽ വിജയികളായ വിദ്യാർഥികൾ വൈസ് ചാൻസലർ പ്രൊഫ. സാബു തോമസിനൊപ്പം

കോട്ടയം: നോയിഡയിലെ അമിറ്റി സർവകലാശാലയിൽ നടന്ന ദേശീയ അന്തർ സർവകലാശാല യുവജനോത്സവത്തിൽ വിവിധ മത്സരങ്ങളിൽ വിജയികളായ വിദ്യാർത്ഥികളെ സർവകലാശാല അനുമോദിച്ചു. ഇന്ത്യൻ ക്ലാസിക്കൽ സംഗീതം സോളോയിൽ ഒന്നാം സ്ഥാനം നേടിയ പൂർണശ്രീ ഹരിദാസ്, പാശ്ചാത്യ സംഗീതത്തിൽ ഒന്നാം സ്ഥാനം നേടിയ അലോയ് ഫ്രാൻസിസ്, ജോന്നാ എൽവിസ്, സാമുവൽ ജെയിംസ്, നോയൽ പ്രിൻസ്, നെഹാൽ ജോഷി, ഒലിവിയ അന്ന എലിസബത്ത് ചാണ്ടി, സെബ ടോമി, റെനിയൽ കെ. റെജി, ക്ലേ മോഡലിംഗിൽ മൂന്നാം സ്ഥാനം നേടിയ യദുകൃഷ്ണൻ എം.ആർ., പെയിന്റിംഗിൽ മൂന്നാം സ്ഥാനം നേടിയ എസ്. ജ്യോജിത് എന്നിവരെ വൈസ് ചാൻസലർ പ്രൊഫ. സാബു തോമസ് ഉപഹാരം നൽകി ആദരിച്ചു. ഡിപ്പാർട്ട്‌മെന്റ് സ്റ്റുഡന്റ് സർവീസസ് ഡയറക്ടർ ഡോ. എം.കെ. ബിജു പങ്കെടുത്തു.