കൊച്ചി: കേരള കാർഷിക വികസന കർഷകക്ഷേമ വകുപ്പ് കാർഷികോല്പാദന ഉപാധികൾ വിപണനം ചെയ്യുന്ന സഹകരണ സ്വകാര്യ മേഖലയിലെ വ്യാപാരികൾക്കുള്ള ഡിപ്ലോമ കോഴ്‌സിന്റെ സർട്ടിഫിക്കറ്റ് വിതരണം ഇന്ന് നടക്കും. രാവിലെ 10ന് മരട് ഹോട്ടൽ സരോവരത്തിലെ കൈലാസം ഓഡിറ്റോറിയത്തിൽ നടക്കുന്ന സർട്ടിഫിക്കറ്റ് വിതരണത്തിന്റെ ഉദ്ഘാടനം തൃപ്പൂണിത്തുറ എം.എൽ.എ അഡ്വ. എം.സ്വരാജ് നിർവഹിക്കും. എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ് അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കളക്ടർ എം. സുഹാസ് ഐ.എ.എസ് മുഖ്യപ്രഭാഷണവും സർട്ടിഫിക്കറ്റ് വിതരണവും നടത്തും. ഒരു വർഷം ദൈർഘ്യമുള്ള ഡിപ്ലോമ ഇൻ അഗ്രികൾച്ചർ എക്സ്റ്റൻഷൻ സർവീസ് ഫോർ ഇൻപുട്ട് ഡീലേർസ് കോഴ്‌സിന്റെ ആദ്യബാച്ചിൽ 32 വ്യാപാരികളാണ് വിജയകരമായി കോഴ്‌സ് പൂർത്തിയാക്കിയത്.