കൊച്ചി: വെള്ളപ്പൊക്കത്തെ തുടർന്ന് മാലിന്യങ്ങൾ അടിഞ്ഞു കൂടിയ തോടുകൾ, മറ്റു ജലനിർഗമന മാർഗ്ഗങ്ങൾ എന്നിവയിലൂടെ മഴവെള്ളം സുഗമമായി ഒഴുകുന്നതിനും വെള്ളക്കെട്ട് ഒഴിവാക്കുന്നതിനും നടപടികൾ സ്വീകരിക്കുന്നതിന് പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ സെക്രട്ടറിമാരെ ചുമതലപ്പെടുത്തി ജില്ലാ കളക്ടർ ഉത്തരവായി.സ്വീകരിച്ച നടപടികൾ വിശദാംശങ്ങൾ സഹിതം ജില്ലാ ഭരണകൂടത്തെ അറിയിക്കണമെന്നും കളക്ടർ അറിയിച്ചു.