പറവൂർ : ഗുരുധർമ്മ പ്രചരണസഭ കളമശേരി മണ്ഡലം ഏഴാമത് വാർഷികം മുപ്പത്തടം പയ്യപ്പിള്ളി ബാബുവിന്റെ വസതിയിൽ നടന്നു. കേന്ദ്രസമിതി ചീഫ് കോ ഓർഡിനേറ്റർ കെ.എസ്. ജെയിൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.പി. ബാബു അദ്ധ്യക്ഷത വഹിച്ചു. ശ്രീനാരായണ ഗുരുദേവ ദർശനങ്ങളെക്കുറിച്ചും ശിവലിംഗദാസ സ്വാമിയെക്കുറിച്ചും കോട്ടയം ഗുരുനാരായണ സേവാനികേതൻ ഭാരവാഹി നിർമ്മല മോഹനൻ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം സെക്രട്ടറി സാവിത്രി രാജൻ റിപ്പോർട്ട് അവതരിപ്പിച്ചു. കേന്ദ്രസമിതി നേതാക്കളും ജില്ലാ ഭാരവാഹികളും പങ്കെടുത്തു.