കുറുപ്പംപടി: കുറുപ്പംപടി വൈ. എം. സി. എ യുടെ ആഭിമുഖ്യത്തിൽ നടന്ന കുടുംബ സംഗമം എൽദോസ് കന്നപ്പിള്ളി എം. എൽ. എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഫെ ജിൻ പോൾ അദ്ധ്യക്ഷത വഹിച്ചു. സിനി ആർട്ടിസ്റ്റ് ദേവനന്ദ മുഖ്യാഥിതി ആയി. ജി വി രാജ പുരസ്‌ക്കാര ജേതാവ് ടി പി ഔസേഫ,റോളർസ് കേറ്റിംഗ് സംസ്ഥാന ചാമ്പ്യൻ ജൊവാന ജോൺസൺ എന്നിവരെ ചടങ്ങിൽ ആദരിച്ചു.ജില്ലാ പഞ്ചായത്തംഗം ബേസിൽ പോൾ മുഖ്യ പ്രഭാക്ഷണം നടത്തി. ബൈജു കുര്യാക്കോസ് പി ഐ അബ്രഹാം ബെന്നി വർഗീസ് മാത്യുവർഗീസ് എന്നിവർ പ്രസംഗിച്ചു.