പള്ളുരുത്തി: ശ്രീഭവാനീശ്വര മഹാക്ഷേത്രത്തിൽ മഹോത്സവത്തിന് 29 ന് കൊടിയേറും. രാത്രി 10 നടക്കുന്ന ചടങ്ങിന് ക്ഷേത്രം തന്ത്രി എൻ.വി.സുധാകരൻ മേൽശാന്തി പി.കെ.മധു എന്നിവർ കാർമ്മികത്വം വഹിക്കും. രാത്രി 8 ന് സംഗീതക്കച്ചേരി. 10 ന് കഥകളി. മാർച്ച് 1 ന് രാത്രി 9 ന് കൊച്ചിൻ പീറ്റേഴ്സിന്റെ ഗാനമേള.2 ന് രാത്രി 7 ന് ഭക്തിഗാനമേള.9 ന് നാടകം. 3 ന് 8ന ഭക്തിഗാനാമൃതം. 9 ന് പുല്ലാങ്കുഴൽ ഫ്യൂഷൻ. 4 ന് രാത്രി 7 ന് സംഗീതകച്ചേരി. 9 ന് കലാഭവൻ സാബുവിന്റെ ഗാനമേള.5ന് രാത്രി 8 ന് കഥാപ്രസംഗം. 9 ന് ബാലെ.6 ന് പൂയ മഹോത്സവം.രാവിലെ 8ന് കുട്ടികളുടെ അഭിഷേകകാവടി. വൈകിട്ട് തെക്കുംഭാഗവും വടക്കും ഭാഗവും മത്സരിച്ചുള്ള കാവടി ഘോഷയാത്രകൾ. 4 ന് ഓട്ടൻതുളളൽ. 9ന് വൈക്കം മാളവികയുടെ നാടകം മഞ്ഞ് പെയ്യുന്ന മനസ്. 7 ന് രാത്രി 7 ന് ഡബിൾ തായമ്പക.9 ന് പ്രസീത ചാലക്കുടിയുടെ നാടൻപാട്ട്. 8 ന് 5 ന് സാംസ്ക്കാരിക സമ്മേളനം.എം .എൽ .എ മുല്ലക്കര രത്നാകരൻ ഉദ്ഘാടനം ചെയ്യും.9 ന് കൊച്ചിൻ റോയൽ മീഡിയയുടെ ഗാനമേള.9 ന് പളളിവേട്ട.3ന് പകൽപ്പൂരം. 9 ന് പിന്നണി ഗായിക സിത്താരയുടെ ഗാനമേള.പുലർച്ചെ 1 ന് ആറാട്ടിനു പുറപ്പാട്. 10 ന് ആറാട്ട്. രാവിലെ 10ന് ആനയൂട്ട്.3 ന് പകൽപ്പൂരം. 8 ന് വയലിൻ കച്ചേരി. 10 ന് കലാഭവൻ നവാസിന്റെ മെഗാ ഈവന്റ്. പുലർച്ചെ 1 ന് 'ആറാട്ടിനു പുറപ്പാട്. ഭാരവാഹികളായ എ.കെ.സന്തോഷ്, കെ.ആർ.മോഹനൻ, സി.പി.കിഷോർ എന്നിവർ ഉത്സവ പരിപാടികൾക്ക് നേതൃത്വം നൽകും. ഉത്സവത്തോടനുബന്ധിച്ച് സ്വർണ്ണ ധ്വജ പ്രതിഷ്ട ഉത്സവവും കലവറ നിറക്കൽ കർമ്മവും നടക്കും.