കുറുപ്പംപടി: കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ അധിക നികുതി നിർദ്ദേശങ്ങൾക്കെതിരെ കെ.പി.സി.സി.യുടെ ആഹ്വാന പ്രകാരം രായമംഗലം കുറുപ്പംപടി മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ രായമംഗലം വില്ലേജ് ഓഫീസിനു മുൻമ്പിൽ പ്രതിഷേധ ധർണ നടത്തി. കെ.പി.സി.സി. നിർവാഹ സമിതി അംഗം ഒ. ദേവസി ഉദ്ഘാടനം ചെയ്തു. കെ.വി. ജെയ്സൺ അദ്ധ്യക്ഷത വഹിച്ചു. പോൾ ഉതുപ്പ്, ബേസിൽ പോൾ, കെ.പി. വർഗീസ്, പി.പി. അവറാച്ചൻ, ജോയി പൂണേലി, കെ.കെ. മാതുകുഞ്ഞ്, രാജൻ വർഗീസ്, സജി പടയാട്ടിൽ, എ.പി. പുഷ്പകുമാർ, ബിന്ദു ഗോപാലകൃഷ്ണൻ, ഐസക്ക് തുരുത്തിയിൽ, കെ.വി. ഷാ, ഷിജോ വർഗീസ് എന്നിവർ പ്രസംഗിച്ചു.