ashan-vayanashala-
വിഷുവിന് ഒരു മുറം വിഷരഹിത പച്ചക്കറി പദ്ധതിയുടെ ഉദ്ഘാടനം ചിറ്റാറ്റുകര പഞ്ചായത്ത് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി.പി. ജോസ് നിർവഹിക്കുന്നു.

പറവൂർ : പറവൂത്തറ കുമാരമംഗലം ആശാൻ സ്മാരക വായനശാലയുടെ ആഭിമുഖ്യത്തിൽ ചിറ്റാറ്റുകര പഞ്ചായത്ത് സർവീസ് സഹകരണ ബാങ്കിന്റെ സഹകരണത്തോടെ വിഷുവിന് ഒരു മുറം വിഷരഹിത പച്ചക്കറി പദ്ധതി തുടങ്ങി. പദ്ധതിയുടെ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് പി.പി. ജോസ് നിർവഹിച്ചു. തൂലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് സി.വി. അജിത്ത്കുമാർ പച്ചക്കറിത്തൈകൾ വിതരണം ചെയ്തു. വായനശാല പ്രസിഡന്റ് എം. ദിനേഷ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.വി. ജിനൻ, കെ.ജി. ഹരിദാസ്, ഇ.ഡി. അനിൽ തുടങ്ങിയവർ സംസാരിച്ചു.