kozhikulangara-kshethram-
പെരുമ്പടന്ന കൂനന്തറ ശ്രീകോഴിക്കുളങ്ങര ഭഗവതി ക്ഷേത്രത്തിൽ ഗുരുതി മഹോത്സവത്തിന് സത്യൻ ശാന്തിയുടെ മുഖ്യകാർമ്മികത്വത്തിൽ നടന്ന കുടനിവർത്തൽ ചടങ്ങ്.

പറവൂർ : പെരുമ്പടന്ന കൂനന്തറ ശ്രീകോഴിക്കുളങ്ങര ഭഗവതി ക്ഷേത്രത്തിൽ ഗുരുതി മഹോത്സവം സത്യൻ ശാന്തിയുടെ മുഖ്യകാർമ്മികത്വത്തിൽ കുടനിവർത്തൽ ചടങ്ങുകളോടെ തുടങ്ങി. ഇന്ന് രാവിലെ ശ്രീബാലസുബ്രഹ്മണ്യ സ്വാമിക്ക് പ്രത്യേക അഭിഷേകം, പത്തിന് യക്ഷിക്കളം, പന്ത്രണ്ടിന് അമൃതഭോജനം, വൈകിട്ട് ആറിന് താലം എഴുന്നള്ളിപ്പ്, എട്ടരയ്ക്ക് താലം സമർപ്പണം, ഒമ്പതിന് യക്ഷിക്കളം.

ഗുരുതി മഹോത്സവദിനമായ നാളെ (വെള്ളി) രാവിലെ എട്ടിന് കാഴ്ചശ്രീബലി, പത്തിന് നവകം, പഞ്ചഗവ്യകലശാഭിഷേകം, പതിനൊന്നിന് ഉത്സവ പൊങ്കാല സമർപ്പണം, പന്ത്രണ്ടിന് മഹോത്സവസദ്യ, വൈകിട്ട് മൂന്നിന് പകൽപ്പൂരം, ആറിന് ശ്രീബാലസുബ്രഹ്മണ്യസ്വാമിക്ക് മുഴുക്കാപ്പ്, ഏഴിന് ദീപക്കാഴ്ച, ഏഴരയ്ക്ക് നെൽപറ സമർപ്പണം, രാത്രി എട്ടിന് ഭഗവതിക്ക് പൂമൂടൽ, പത്തിന് തായമ്പക, പത്തരയ്ക്ക് കലാപരിപാടികൾ, പുലർച്ചെ ഒന്നിന് ഇളംകാവ് എതിരേൽപ്പ്, മൂന്നിന് ഗുരുതി സമർപ്പണത്തോടെ സമാപിക്കും.