തൃക്കാക്കര: തൃക്കാക്കര നഗരസഭ സീറോ വേസ്റ്റ് നഗരം ആക്കുന്നതിന്റെ ഭാഗമായി ഉറവിട മാലിന്യ സംസ്കരണ യൂണിറ്റുകളുടെയും പ്രകൃതിസൗഹൃദ ഉല്പന്നങ്ങളുടെ പ്രദർശനവും ബോധവത്കരണ പരിപാടി ശ്രദ്ധനേടുന്നു.കാക്കനാട് നഗരസഭ കമ്മ്യൂണിറ്റി ഹാളിൽ വെച്ച് നടന്ന പരിപാടി നഗരസഭ ചെയർപേഴ്സൺ ഉഷാ പ്രവീൺ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ കെ.ടി എൽദോ അദ്ധ്യക്ഷത വഹിച്ചു.
ജൈവ കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് കൃഷി വകുപ്പിന്റേയും പ്ലാസ്റ്റിക്കിന് ബദൽ സംവിധാനത്തിന് സംരഭം ആരംഭിക്കുന്നവർക്ക് സഹായം ലഭ്യമാക്കുന്നതിനായി വ്യവസായ വകുപ്പിന്റേയും സ്റ്റാളുകൾ ഒരുക്കിയിരുന്നു. നഗരസഭയുടെ പദ്ധതിയായ സീറോ വേസ്റ്റുമായി ബന്ധപ്പെട്ട് പ്രകൃതിസംരക്ഷണവും സംരംഭ സാധ്യതകളും എന്ന വിഷയം നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ ബി.ദിലീപ് അവതരിപ്പിച്ചു.പ്ലാസ്റ്റിക് രഹിത ഗ്രോസറി ഷോപ്പ് വിജയിച്ച മാതൃക “7 ടു 9 ഗ്രീന്‍ സ്റ്റോര്‍ ” ഫൗണ്ടര്‍ ബിട്ടു ജോൺ സദസിനു പരിചയപ്പെടുത്തുകയും ചെയ്തു സൗജന്യമായി ഉറവിട മാലിന്യ സംസ്കരണ ഉപാധികൾ ലഭിക്കുന്നതിന് അപേക്ഷ സമർപ്പികുന്നതിനും പ്ലാസ്റ്റിക് ബദൽ മാർഗങ്ങളും ഉറവിട മാലിന്യ സംസ്കരണ ഉപാധികൾ പരിചയപ്പെടുന്നതിനുള്ള അവസരവും ഒരുക്കിയിരുന്നു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ശ്രീമതി ശബ്നാ മെഹർ അലി ശ്രീ എം.എം നാസർ, ശ്രീമതി സീന റഹ്മാൻ, ശ്രീമതി മേരി കുര്യൻ, ശ്രീ ജിജോ ചിങ്ങംതറ നഗരസഭ സെക്രട്ടറി ശ്രീ പി.എസ് ഷിബു എന്നിവരും ചടങ്ങിൽ സംബന്ധിച്ചു. നഗരസഭാ ഹരിത സഹായ സ്ഥാപനം ആയ പെലിക്കന്‍ ഫൗണ്ടേഷന്രെ കൂടി നേതൃത്വത്തിൽ നടന്ന ചടങ്ങിൽ എടത്തല കെ.എം.ഇ.എ എൻജിനീയറിംഗ് കോളേജിലെ എൻ.എസ്.എസ് വിദ്യാർത്ഥികളാണ് വോളണ്ടിയേഴ്സ് ആയി നഗരസഭയെ പിന്തുണച്ചത്.