കൊച്ചി: മദ്ധ്യവേനലവധിക്ക് സ്വന്തം വീട്ടിൽ പോകാൻ കഴിയാതെ ചൈൽഡ് കെയർ സ്ഥാപനങ്ങളിൽ കഴിയുന്ന കുട്ടികളെ വീട്ടിൽ താമസിപ്പിക്കുവാൻ സന്നദ്ധതയുള്ളവർക്ക് ഫോസ്റ്റർ കെയർ പദ്ധതിയിലേക്ക് അപേക്ഷ സമർപ്പിക്കാം.
ആറു വയസിനും 18 വയസിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് മികച്ച വീടനുഭവം ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. സ്വന്തം മക്കളോടൊപ്പം കുട്ടികളേയും താമസിപ്പിക്കുന്നതിന് സന്നദ്ധരായ ജില്ലയിലെ താല്പര്യമുള്ള കുടുംബങ്ങൾക്ക് മാർച്ച് 10 വരെ ജില്ലാ ശിശു സംരക്ഷണ യൂണിറ്റിൽ അപേക്ഷ നൽകാം. വിവരങ്ങൾക്ക് : 9497817480, 0484 2426892. വിലാസം ജില്ലാ ശിശു സംരക്ഷണ ഓഫീസർ, സിവിൽ സ്റ്റേഷൻ, താഴത്തെ നില, എ 3 ബ്ലോക്ക്, കാക്കനാട്, എറണാകുളം 682030.