കൊച്ചി: ഇവന്റ് മാനേജ്മെന്റ് ഏജൻസികളുടെ കൂട്ടായ്‌മയായ ഇവന്റ് മാനേജ്മെന്റ് അസോസിയേഷൻ കേരളയുടെ (ഇമാക്) 'ദി സൈലന്റ് ഹീറോസ് അവാർഡ്‌സ് ' നടന്നു.
സമഗ്ര സംഭാവനയ്ക്കുള്ള ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡിന് ഗൾഫാർ ഗ്രൂപ്പ്, ലേ മെറിഡിയൻ ഹോട്ടൽ എന്നിവയുടെ സി.എം.ഡി ഡോ. മുഹമ്മദ് അലിക്ക് വേണ്ടി സഹോദരൻ എം.എം. അബ്ദുൾ ബഷീർ ഏറ്റുവാങ്ങി.
ഹൈബി ഈഡൻ എം.പി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഇമാക് പ്രസിഡന്റ് മാർട്ടിൻ ഇമ്മാനുവൽ അദ്ധ്യക്ഷത വഹിച്ചു. സബ്ബാസ് ജോസഫ് നീലഭ് കപൂർ, തേജസ് ജോസ് എന്നിവർ ചർച്ചകൾ നയിച്ചു.
ഡോ. ജോസ് ചാക്കോ പെരിയപുരം, ഇമാക് ജനറൽ സെക്രട്ടറി രാജു കണ്ണമ്പുഴ, വൈസ് പ്രസിഡന്റ് ജി. രാജേഷ്, ജോയിന്റ് സെക്രട്ടറി അരബിന്ദ് ചന്ദ്രശേഖർ, ട്രഷറർ റെബി തോമസ് തുടങ്ങിയവർ സംസാരിച്ചു.