അങ്കമാലി: നഗരസഭ ജനകീയാസൂത്രണ പദ്ധതി ആസൂത്രണവുമായി ബന്ധപ്പെട്ട് മാനസികവും ശാരീരികവുമായ വെല്ലുവിളികൾ നേരിടുന്നവർക്കുള്ള പ്രത്യേക വാർഡ്‌സഭ ചേർന്നു. സി.എസ്.എ ഓഡിറ്റോറിയത്തിൽ നഗരസഭ ചെയർപേഴ്‌സൺ എം.എ. ഗ്രേസി ഉദ്ഘാടനം ചെയ്തു. പൊതുമരാമത്ത് സ്ഥിരംസമിതി അദ്ധ്യക്ഷൻ കെ.കെ. സലി അദ്ധ്യക്ഷനായി. ലില്ലി വർഗീസ്, വിനിതദിലീപ്, പുഷ്പമോഹൻ, റീത്തപോൾ, ഷെൽസി ജിൻസൺ, റീന പി.ടി, ടോമി, അശ്വിൻ, പ്രകാശ് , പ്രിയ ഔസേപ്പച്ചൻ എന്നിവർ സംസാരിച്ചു.